'വീടിന്റെ പേരിൽ മോളിച്ചേച്ചിയും മക്കളും ഇനി കൈനീട്ടില്ല'; ആധാരം എടുത്തുനൽകി ഫിറോസ്; കരച്ചിലടക്കാനാവാതെ മോളി കണ്ണമാലി; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 02:55 PM  |  

Last Updated: 18th March 2023 02:55 PM  |   A+A-   |  

molly_kannamaly_firos

മോളി കണ്ണമാലിക്ക് ഫിറോസ് കുന്നംപറമ്പിൽ ആധാരം എടുത്തുനൽകിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

 

ടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം എടുത്തുനൽകി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മോളി കണ്ണമാലിയുടെ വീട്ടിൽ എത്തിയാണ് ആധാരം തിരിച്ചുനൽകിയത്. സോഷ്യൽ മീഡ‍ിയയിൽ ഇതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. പ്രശ്നം മുഴുവനായും പരിഹരിച്ചെന്നും ഇനി വീടിന്റെ പേരിൽ ആരും മോളിച്ചേച്ചിക്ക് പണം കൊടുക്കരുതെന്നും ഫിറോസ് പറയുന്നു. 

നടൻ ബാല നൽകിയ ചെക്കിന്റെ പേരിൽ മോളി കണ്ണമാലിക്കും കുടുംബത്തിനും നേരെ ഉയർന്നുവന്ന ആരോപണങ്ങൾക്കും ഫിറോസ് മറുപടി നൽകി. അഞ്ചര ലക്ഷത്തോളം രൂപ നൽകിയാണ് ആധാരം തിരിച്ചെടുത്തത്. സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്തും രണ്ടര ലക്ഷം രൂപ നൽകി മോളിച്ചേച്ചിയെ സഹായിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. നിറകണ്ണുകളോടെയാണ് മോളി കണ്ണമാലി ആധാരം സ്വീകരിച്ചത്. ആരോപണങ്ങൾ കാരണം തന്റെ മക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായെന്നും അവർ വിഡിയോയിൽ പറഞ്ഞു. 

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......
ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്......
നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും
ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം
ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു
ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ
ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ
ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.......

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ