ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 01:28 PM  |  

Last Updated: 18th March 2023 01:28 PM  |   A+A-   |  

uthara_sharath_asha

ഉത്തര ശരത്തിന്റെ വിവാഹത്തില്‍ നിന്ന്/ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

ടി ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദ്യത്യനാണ് വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷനിൽ വച്ചായിരുന്നു വിവാഹം. സിനിമയിലേയും ടെലിവിഷനിലേയും നിരവധി പ്രമുഖർ പങ്കെടുത്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

നടൻ ലാൽ, ദീപക് ദേവ്, അതിഥി രവി തുടങ്ങിയ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.ഉത്തരയുടെ വിവാഹം വൻ ആഘോഷമാക്കുകയാണ് ആശാ ശരത്തും കുടുംബവും. മെഹന്ദി, ഹൽദി സംഗീത് നൈറ്റ് എന്നിവ വലിയ ആഘോഷമാക്കിയിരുന്നു. ഇതിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഒക്ടോബറിലായിരുന്നു ഉത്തരയുടേയും ആദിത്യയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ആശാ ശരത്ത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@vinuviijay)

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്'; കുറിപ്പുമായി എലിസബത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ