

വെള്ളിത്തിരയിൽ നൂറുകണക്കിന് കഥാപാത്രങ്ങളെ അനശ്വരമാക്കിയ പ്രിയപ്പെട്ട സുഹൃത്തിന് അവസാന യാത്രമൊഴിയും നേർന്ന് മമ്മൂട്ടി. കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്കു കാണുമ്പോൾ ദുഖം കടിച്ചമർത്താൻ അദ്ദേഹം പാടുപ്പെട്ടു.
ഇന്നലെ ഇന്നസെന്റിന്റെ നില ഗുരുതരമാണെന്ന് അറിഞ്ഞയുടൻ മമ്മൂട്ടി കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയെത്തിയിരുന്നു. വെന്റിലേറ്ററിൽ കയറി ഇന്നസെന്റിനെ കണ്ടു. ഡോക്ടർമാരുമായി രോഗവിവരം അന്വേഷിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തുടർന്ന് രാത്രി പത്തരയോടെ അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നീട് മമ്മൂട്ടി ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു. ഇന്നസെന്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പോലും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
ഒരാഴ്ച മുൻപാണ് അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അർബുദത്തെ അതിജീവിച്ച് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമ ലോകം. ഇന്നസെന്റിനെ അനുസ്‌മരിച്ച് നിരവധിയാളുകൾ രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates