'ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ മാല'; നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2023 03:04 PM  |  

Last Updated: 29th March 2023 03:56 PM  |   A+A-   |  

taapsee_pannu

താപ്സി പന്നു/ ചിത്രം; ഇൻസ്റ്റ​ഗ്രാം, എഎൻഐ

 

തവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഗ്ലാമര്‍ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ച് നടി ഹിന്ദു ദേവതകളെ അപമാനിച്ചു എന്നായിരുന്നു ആരോപണം. ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

കഴിഞ്ഞ ദിവസമാണ് ചുവന്ന ഡീപ് നെക്കിലുള്ള ​ഗൗണിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാലയാണ് താരം ധരിച്ചിരുന്നത്. സനാതന ധര്‍മ്മത്തെ മനപൂര്‍വ്വം അവഹേളിക്കാനുള്ള ആസൂത്രിതമായ ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

മുംബൈയില്‍ വച്ച് നടന്ന ലാക്മെ ഫാഷന്‍ വീക്കിലാണ് ചുവന്ന നിറത്തിലുള്ള ഗൗണിനൊപ്പം ഈ മാല ധരിച്ച് തപ്സി പ്രത്യക്ഷപ്പെട്ടത്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിനെതിരെയും മുമ്പ് ഏകലവ്യ പരാതി നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

നിർമാണം ദുൽഖർ; ഷൈൻ ടോമിന്റെ 'അടി', റിലീസ് തീയതി പ്രഖ്യാപിച്ചു, ടീസർ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ