'വിടാ മുയർച്ചി'; ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി അജിത്, എകെ 62ന്റെ പേര് പുറത്ത്

താരത്തിന്റെ 52ാം പിറന്നാളോടനുബന്ധിച്ചാണ് പേര് പ്രഖ്യാപിച്ചത്
അജിത് കുമാർ/ഫയൽ ചിത്രം
അജിത് കുമാർ/ഫയൽ ചിത്രം

ജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം എകെ 62നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. 'വിടാ മുയർച്ചി' എന്നാണ് ചിത്രത്തിന്റെ പേര്.  താരത്തിന്റെ 52ാം പിറന്നാളോടനുബന്ധിച്ചാണ് പേര് പ്രഖ്യാപിച്ചത്. 

നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. 'പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല' എന്ന ടാ​ഗ് ലെെനോട് കൂടിയാണ് ടെെറ്റിൽ എത്തിയത്. മ​ഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രഖ്യാപനം. 

എകെ 62 വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ വി​ഗ്നേഷ് ഈ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. അതേസമയം, എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com