'ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസമൊന്നും മതിയാകില്ല', സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ

ഉമ്മയ്‌ക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ ഉമ്മ സുൽഫത്തിനൊപ്പം / ചിത്രം ഫെയ്‌സ്‌ബുക്ക്
ദുൽഖർ സൽമാൻ ഉമ്മ സുൽഫത്തിനൊപ്പം / ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on: 
1 min read

ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസിച്ച് നടൻ ദുൽഖർ സൽമാൻ. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് അറിയാം എന്നാൽ ഉമ്മ ഈ ദിവസം മാത്രമേ അനുവദിക്കുയെന്നും മക്കളും കൊച്ചുമക്കളും എല്ലാവരും വീട്ടിൽ ഒത്തുകൂടുന്ന ഈ നിമിഷമാണ് ഉമ്മയുടെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമെന്നും ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

“പിറന്നാൾ ആശംസകൾ മാ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തോടെയാണ് വീട്ടിലെ കേക്ക് വീക്ക് തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണിത്. മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമുള്ള ഈ നിമിഷമായിരിക്കും ഉമ്മച്ചിയുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്.

ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമേ സമ്മതിക്കാറുള്ളു. ഉമ്മച്ചിക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ”, എന്നാണ് ദുൽഖർ കുറിച്ചത്. 

സുൽഫത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി ആളുകൾ സുൽഫത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com