

തമിഴ് നടനും സംവിധായകനുമായ മനോബാല ഇന്നലെയാണ് വിടപറഞ്ഞത്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മനോബാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്. തമിഴ് സൂപ്പർതാരം വിജയ് നേരിട്ട് എത്തിയാണ് മനോബാലയ്ക്ക് ആദരവ് അർപ്പിച്ചത്. ചെന്നൈയിലെ മനോബാലയുടെ വീട്ടിലേക്കാണ് താരം എത്തിയത്.
പൂമാലയുമായാണ് വിജയ് എത്തിയത്. മനോബാലയുടെ മൃതശരീരത്തിൽ സമർപ്പിക്കുകയായിരുന്നു. താരം മനോബാലയെ അവസാനമായി കാണാൻ എത്തിയതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. ബിഗിലിലാണ് അവസാനമായി ഒന്നിച്ചെത്തിയത്.
വിജയ് സേതുപതി, സിദ്ധാര്‍ഥ്, ആര്യ, ഭരത്, മണിരത്‌നം, ശരത്കുമാര്‍, രേഖ തുടങ്ങിയ നിരവധി താരങ്ങള്‍ മനോബാലയെ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രജനീകാന്തും, കമൻഹാസനും മമ്മൂട്ടിയും ഉൾപ്പടെ നിരവധി താരങ്ങളാണ് മനോബാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്. അടുത്ത സുഹൃത്ത് മനോബാലയുടെ വേർപാടിൽ അതിയായ ദുഃഖമുണ്ട് എന്നാണ് രജനീകാന്ത് കുറിച്ചത്. മനോബാലയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മമ്മൂട്ടി ആദരാഞ്ജലി അർപ്പിച്ചത്. നടൻ ജയറാം മനോബാലയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. സഹപ്രവർത്തകൻ മാത്രമായിരുന്നില്ലെന്നും അടുത്ത സുഹൃത്തുകൂടിയായിരുന്നു എന്നാണ് ജയറാം പറഞ്ഞത്.
കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മനോബാലയുടെ മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. 90കളിലും 80കളിലും അറിയപ്പെടുന്ന സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates