''മോനേ, അവര്‍ക്ക് നിന്റെ ബ്രേക്ക് ഡാന്‍സ് കാണിച്ചുകൊടുക്ക്', വീട്ടില്‍ ബന്ധുക്കള്‍ വന്നാല്‍ അച്ഛന്‍ പറയും'

കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കു മുന്നില്‍ ബ്രേക്ക് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം
അക്ഷയ് കുമാർ/ചിത്രം: ഫെയ്‌സ്‌ബുക്ക്
അക്ഷയ് കുമാർ/ചിത്രം: ഫെയ്‌സ്‌ബുക്ക്

വീട്ടിലെത്തുന്ന അതിഥികളെ സന്തോഷിപ്പിക്കാന്‍ ഭൂരിഭാഗം മാതാപിതാക്കളുടെ എളുപ്പമാര്‍ഗം മക്കളുടെ കഴിവ് അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്. അതിഥികള്‍ക്കു മുന്നില്‍ പാട്ടും ഡാന്‍സും അവതരിപ്പിക്കേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനു പോലും ഇതില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല. കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കു മുന്നില്‍ ബ്രേക്ക് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ യൂട്യൂബ് ചാനലിലെ ദി ഐകണ്‍സ് എന്ന പരിപാടിക്കിടെയായിരുന്നു താരം കുട്ടിക്കാല അനുഭവം പങ്കുവച്ചത്. ഹാസ്യ താരമായ ജോണി ലെവറാണ് പരിപാടിയില്‍ അതിഥിയായി എത്തിയത്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നോക്കാതെ എല്ലായെപ്പോഴും അഭിനേതാക്കള്‍ ആരാധകരെ സന്തോഷിപ്പിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ജോണി സംസാരിച്ചത്. ഒരിക്കല്‍ ഒരു അജ്ഞാതന്‍ തന്റെ അടുത്തുവന്ന് കോമഡി പറയാന്‍ പറഞ്ഞതിനെക്കുറിച്ചും താരം പറഞ്ഞു. അതിനു പിന്നാലെയാണ് തന്റെ കുട്ടിക്കാലത്തെ അനുഭവത്തേക്കുറിച്ച് അക്ഷയ് പങ്കുവച്ചത്. 

അതിഥികള്‍ക്കു മുന്‍പില്‍ ഡാന്‍സ് കളിക്കാന്‍ അച്ഛന്‍ പറയുമായിരുന്നു എന്നാണ് അക്ഷയ് പറഞ്ഞത്. എന്റെ കുട്ടിക്കാലം മുതല്‍ ഇത് സംഭവിക്കുന്നുണ്ട്. എനിക്ക് 5-6 വയസുള്ള സമയത്ത് വീട്ടിലേക്ക് ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ എന്റെ അച്ഛന്‍ പറയുന്നു. മോനെ അവരെ നിന്റെ ബ്രേക് ഡാന്‍സ് കാണിച്ചുകൊടുക്കൂ. ബന്ധുക്കള്‍ വരുമ്പോള്‍ നമ്മള്‍ ഡാന്‍സറാകേണ്ടി വരുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.- അക്ഷയ് പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് ട്വിങ്കിള്‍ ഖന്നയും ജോണി ലെവറും അക്ഷയുടെ വാക്കുകള്‍ കേട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com