"‌‌100 കോടി ക്ലബിൽ കേറുന്നതിനേക്കാൾ സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോൾ"; നന്ദി കുറിച്ച് ജൂഡ്

നിറഞ്ഞ കയ്യടികൾക്ക്, കെട്ടിപ്പിടുത്തങ്ങൾക്ക്, ഉമ്മകൾക്ക് കോടി നന്ദിയെന്നാണ് ജൂഡ് കുറിച്ചത്
ജൂഡ് ആന്റണി ജോസഫ്, 2018 പോസ്റ്റർ/ ഫെയ്സ്ബുക്ക്
ജൂഡ് ആന്റണി ജോസഫ്, 2018 പോസ്റ്റർ/ ഫെയ്സ്ബുക്ക്

കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ഒരുക്കിയ '2018 എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകിയ വിജയത്തിന് നന്ദി അറിയിച്ച് സംവിധായകൻ ജൂഡ് ആന്തണി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണെന്ന് കുറിച്ചാണ് ജൂഡ് പ്രേക്ഷകരോട് നന്ദി അറിയിച്ചത്. 

"നിറഞ്ഞ കയ്യടികൾക്ക്, കെട്ടിപ്പിടുത്തങ്ങൾക്ക്, ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം", ജൂഡ് ഫേയ്സ്ബുക്കിൽ കുറിച്ചു. 

‌മെയ് 5ന് പ്രദർശനത്തിനെത്തിയ ചിത്രം നിറഞ്ഞ സദസിൽ രണ്ടാം വാരം പ്രദർശനം തുടരുകയാണ്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.എട്ട് ദിവസം കൊണ്ട് ചിത്രം 75 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com