

സൂപ്പർതാരം രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചു എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. സുനിസിത് എന്ന യുവാവാണ് രാം ചരൺ ആരാധകരുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ ഒരു അഭിമുഖത്തിൽ താരത്തേയും ഭാര്യയേയും കുറിച്ചു പറഞ്ഞ വാക്കുകളാണ് വിവാദമായത്. മാപ്പു പറയണം എന്നു പറഞ്ഞായിരുന്നു ആക്രമണം.
ഉപാസനയും രാം ചരണും തന്റെ സുഹൃത്തുക്കളാണ് എന്നാണ് ഇയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്റെ സുഹൃത്താണ്. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്- എന്നായിരുന്നു സുനിസിതിന്റെ വാക്കുകൾ. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തി. അതിനിടെയാണ് ഇയാൾക്കു നേരെ ആക്രമണമുണ്ടായത്.
സുനിസിതിനെ അയാളുടെ ഫ്ലാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് അതിക്രമം. ഇയാളെ ഒരു കൂട്ടം ഫാന്‍സ് കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ താരത്തോടും ഭാര്യയോടും ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഈ വിഡിയോ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ കായികപരമായി നേരിടുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്. ഒപ്പം തന്നെ ഇത്തരം കാര്യത്തിന് നിയമപരമായ നടപടിയാണ് വേണ്ടത് എന്നാണ് പലരും പറയുന്നത്. ആക്രമണത്തിൽ രാം ചരൺ പ്രതികരിക്കണമെന്നും പറയുന്നവരുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates