'എല്ലാവരും അധ്വാനിക്കുന്നവരാണ്, തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്'; ജാനകി ജാനെ സംവിധായകന് മറുപടിയുമായി ജൂഡ്

2018 കാരണം തന്റെ സിനിമയ്ക്ക് ഷോ ലഭിക്കുന്നില്ല എന്നാണ് അനീഷ് ആരോപിച്ചത്
jude_anthany_aniesh_upasana
jude_anthany_aniesh_upasana

2018 സിനിമയ്ക്കെതിരെ പുതിയ ചിത്രമായ ജാനകി ജാനെയുടെ സംവിധായകൻ അനീഷ് ഉപാസന പരസ്യമായി രം​ഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. 2018 കാരണം തന്റെ സിനിമയ്ക്ക് ഷോ ലഭിക്കുന്നില്ല എന്നാണ് അനീഷ് ആരോപിച്ചത്. ഇതിൽ നടപടിയെടുക്കണം എന്നു പറഞ്ഞുകൊണ്ട് 2018ന്റെ അണിയറപ്രവർത്തകർക്ക് തുറന്ന കത്ത് പങ്കുവച്ചിരുന്നു. ഇപ്പോൾ അനീഷിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ്.  തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണെന്നും അതിനുള്ള അവകാശവും അവർക്കുണ്ടെന്നുമാണ് ജൂഡ് കുറിച്ചത്. 

ജൂഡിന്റെ കുറിപ്പ്

എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം . 

അനീഷ് ഉപാസന ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്

അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായി 
ഒരു തുറന്ന കത്ത് 
ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..
2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം.
ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തീയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല..
അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..
ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..
2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..
ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..
പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്..
പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്
മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..
ജാനകി ജാനേയും സിനിമ തന്നെയാണ് ...
ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ് 
2018 ഉം സിനിമയാണ് 
എല്ലാം ഒന്നാണ് 
മലയാള സിനിമ. .!
മലയാളികളുടെ സിനിമ..!
ആരും 2018 ഓളം എത്തില്ലായിരിക്കും..
എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...
അനീഷ് ഉപാസന

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com