'വെൻ‌റിലേറ്റർ ഓഫ് ചെയ്യാം, എന്റെ ചേച്ചി അവരോട് ഒരു മണിക്കൂർ ചോദിച്ചു, ദൈവത്തിന്റെ അത്ഭുതം'; വെളിപ്പെടുത്തി ബാല

'അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി'
ബാല/വിഡിയോ സ്ക്രീൻഷോട്ട്
ബാല/വിഡിയോ സ്ക്രീൻഷോട്ട്

രൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് നടൻ ബാല. സോഷ്യൽ മീഡിയയിലും ഇപ്പോൾ താരം സജീവമാണ്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അതീവ​ഗുരുതരാവസ്ഥയിലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വെന്റിലേറ്റർ ഓഫ് ചെയ്യുന്നതിനെക്കുറിച്ച് വരെ പറഞ്ഞെന്നും ദൈവത്തിന്റെ അത്ഭുതമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നുമാണ് ബാല പറയുന്നത്. 

അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ. 'നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യു'മെന്ന് ഡോക്ടറോട് ചേച്ചി ചോദിച്ചപ്പോൾ, 'മനസമാധാനമായി വിട്ടേക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. കാരണം തിരിച്ച് വന്നാലും മുഴുവൻ രൂപത്തിൽ വരുമോയെന്ന് അറിയില്ലെന്നും. നിങ്ങൾ പറ‍ഞ്ഞാൽ വെൻ‌റിലേറ്റർ ഓഫ് ചെയ്യാമെന്നും ഡോക്ടർ ചേച്ചിയോട് പറഞ്ഞു. അവർ ഒന്നുകൂടി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോർമാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവർ കരുതി. അവർ ചോദിച്ച ഒരു മണിക്കൂറിൽ അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറിൽ നടന്ന ദൈവത്തിന്റെ അത്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു.- ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു. 

ആശുപത്രിയിൽ ​ഗുരുതരമായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആ​ഗ്രഹമെന്ന് ബാല പറഞ്ഞു. ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ കണ്ടു, ഏറ്റവും മനോഹരമായ ഒരുവാക്ക് ഞാന്‍ കേട്ടു. 'ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ്', എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓര്‍മയുണ്ടാകും. അവളുടെ കൂടെ ചിലഴിച്ചില്ല. കാരണം എന്‍റെ ആരോഗ്യം മോശമാകുക ആയിരുന്നു. അത് അവള്‍ കാണരുതെന്ന് എനിക്കുണ്ടായിരുന്നു- താരം കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദനുമായി വഴക്കായിരുന്നെങ്കിലും അവൻ തന്നെകാണാൻ ആശുപത്രിയിൽ ഓടിയെത്തിയെന്നും അതാണ് മനുഷ്യത്വമെന്നും ബാല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com