നടി നവ്യ നായർ ആശുപത്രിയിൽ

തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ നവ്യയ്ക്കൊപ്പമുള്ള ചിത്രവും നിത്യ പങ്കുവച്ചിരുന്നു
നവ്യാ നായർ, നവ്യയും നിത്യയും/ ഇൻസ്റ്റ​ഗ്രാം
നവ്യാ നായർ, നവ്യയും നിത്യയും/ ഇൻസ്റ്റ​ഗ്രാം

വ്യ നായർ നായികയായി എത്തിയ ചിത്രമായിരുന്നു ജാനകി ജാനേ. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു താരം, എന്നാൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോഷന് തനിക്ക് പങ്കെടുക്കാനാവില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് താരം ഒരു കുറിപ്പ് പങ്കുവച്ചത്. നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ നവ്യയ്ക്കൊപ്പമുള്ള ചിത്രവും നിത്യ പങ്കുവച്ചിരുന്നു. എന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രമാണ് ജാനകീ ജാനേ. സൈജു കുറിപ്പാണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് താരം സംസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ നേരിട്ടെത്തിയിരുന്നു.  സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. തുടർന്ന് സുൽത്താൻ ബത്തേരിയിൽ എത്താനാവില്ലെന്ന് താരം അറിയിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com