100 കോടിയിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്

റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാക്കുമ്പോഴാണ് അ​ഗോള കളക്ഷനിലൂടെ ചിത്രം 100 കോടിയിലേക്ക് എത്തിയത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്
Updated on
1 min read

മ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാക്കുമ്പോഴാണ് അ​ഗോള കളക്ഷനിലൂടെ ചിത്രം 100 കോടിയിലേക്ക് എത്തിയത്. 

ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 28നാണ് തിയറ്ററിലെത്തിയത്. ആദ്യ ദിവസം മുതൽ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടിയിരുന്നു. ആർഡിഎക്സിന്റെ 100 കോടി വിജയത്തിനു ശേഷം മാന്ത്രിക സംഖ്യ തൊടുത്ത മലയാളം ചിത്രമായിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്.

ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്ക് അന്വേഷണവുമായി പോകുന്ന പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. നടൻ റോണി വർ​ഗീസും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com