'ഒരു പ്ലേറ്റ് നേരത്തെ കഴിച്ചതാ, ഇത് സെക്കന്റ് റൗണ്ട്': മന്തി വിഡിയോയുമായി നവ്യ നായര്‍, കൊതിപ്പിച്ചു കളഞ്ഞെന്ന് ആരാധകര്‍

നന്ദനം സിനിമയിലെ ചിക്കന്‍ കടിച്ചു പറിക്കുന്ന ജഗതിച്ചേട്ടനെ ഓര്‍മ്മ വന്നു എന്നായിരുന്നു ഒരാളുടെ കമന്റ്
നവ്യ നായര്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം
നവ്യ നായര്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി നവ്യ നായര്‍. സിനിമയിലേയും കുടുംബത്തിലേയുമെല്ലാം വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ രസകരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് നവ്യ. മന്തി കഴിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. 

ദുബായില്‍ ഗോള്‍ഡന്‍ വിസ വാങ്ങാനായി പോയപ്പോഴത്തെയാണ് വിഡിയോ. ഫുഡിയായ സഹോദരന്‍ കൂടെയുണ്ടെങ്കില്‍ ഇങ്ങനെയായിരിക്കും എന്നു പറഞ്ഞാണ് വിഡിയോ. ആസ്വദിച്ച് മന്തി കഴിക്കുന്ന നവ്യയെ ആണ് വിഡിയോയില്‍ കാണുന്നത്. മന്തി സൂപ്പറാമെന്നും വായില്‍ അലിഞ്ഞു പോവുകയാണ് എന്നെല്ലാം താരം പറയുന്നുണ്ട്. കഴിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇത്ര നല്ല അഭിപ്രായം പറയുകയാണോ എന്ന സഹോദരന്റെ ചോദ്യത്തിന് ഒരു പ്ലേറ്റ് നേരത്തെ കഴിച്ചു എന്നായിരുന്നു താരത്തിന്റെ മറുപടി. 

'നമ്മളെപ്പോലെ തന്നെ ഫുഡിയായി സഹോദരന്റെ കൂടെയാണെങ്കില്‍. ഗോള്‍ഡന്‍ വിസയ്ക്കായി ദുബായില്‍ എത്തിയപ്പോഴുള്ള ഓര്‍മ. ചില ഭക്ഷണങ്ങള്‍ നേരെ ഹൃദയത്തിലേക്കായിരിക്കും പോവുക. മിസ് യു മന്തി, കാരണം കണ്ണന്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ഞാന്‍ ഒരിക്കലും മന്തി സ്‌നേഹി അല്ല. പക്ഷേ ഇതില്‍ ഞാന്‍ വീണുപോയി. ഇത് പ്രചോദനമാക്കി എടുത്ത് ഒരുപാട് കഴിക്കരുത്. ഞാന്‍ അവധിക്കാലത്താണ് ഇങ്ങനെ കഴിക്കാറുള്ളത്. ആരോഗ്യത്തോടെ ഇരിക്കൂ. അറിഞ്ഞോ അറിയാതയോ കൊതിപ്പിച്ചു എങ്കില്‍ മാപ്പാക്കണം.'- എന്ന കുറിപ്പിലാണ് നവ്യ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. കൊതിപ്പിച്ചു കളഞ്ഞു എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നന്ദനം സിനിമയിലെ ചിക്കന്‍ കടിച്ചു പറിക്കുന്ന ജഗതിച്ചേട്ടനെ ഓര്‍മ്മ വന്നു.- എന്നായിരുന്നു ഒരാളുടെ കമന്റ്. താരത്തിന്റെ ചിരിയെ പ്രശംസിച്ചും കമന്റുകള്‍ വരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com