ഉർഫിയെ അറസ്റ്റ് ചെയ്യുന്ന പൊലീസ്/ വിഡിയോ സ്ക്രീൻഷോട്ട്
ഉർഫിയെ അറസ്റ്റ് ചെയ്യുന്ന പൊലീസ്/ വിഡിയോ സ്ക്രീൻഷോട്ട്

മോശം വസ്ത്രധാരണത്തിന് ഉര്‍ഫി ജാവേദ് അറസ്റ്റില്‍? വൈറലായി വിഡിയോ

മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്
Published on

ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ താരം അറസ്റ്റിലായതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്. പൊലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര ചെറിയ വസ്ത്രം ധരിച്ച് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. 

ബാക്ക് ലസ് റെഡ് ടോപ്പും ജീന്‍സുമാണ് ഉര്‍ഫിയുടെ വേഷം. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രാങ്ക് വിഡിയോ ആണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഹാലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണമാണ് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ച് താരത്തിന് വധഭീഷണി ഉയരുകയായിരുന്നു. 'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വധഭീഷണി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com