ഗോപികയും ജിപിയും/ വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
ഗോപികയും ജിപിയും/ വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്

'അമ്പലത്തില്‍വച്ചാണ് ആദ്യം കണ്ടത്, ഗോപികയ്ക്ക് ഉറപ്പില്ലാത്തതിനാല്‍ പിരിയാന്‍ തീരുമാനിച്ചു': പ്രണയകഥ പറഞ്ഞ് ജിപിയും ഗോപികയും

'ഗോപികയുടെ അഞ്ച് മണിക്കൂര്‍ സംസാരമാണ് എന്റെ മനസ് മാറ്റിയത്'

ടന്‍ ഗോവിന്ദ് പത്മസൂര്യയുടേയും നടി ഗോപിക അനിലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പിന്നാലെ ഇതുവരെ പ്രണയം വെളിപ്പെടുത്താത്തതില്‍ പരാതിയുമായി നിരവധി പേര്‍ എത്തി. ഇപ്പോള്‍ ഇതാ തങ്ങളുടെ പ്രണയ കഥ ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരങ്ങള്‍. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ തുറന്നു പറഞ്ഞത്. 

തങ്ങളുടേത് പ്രണയവിവാഹമല്ല എന്നാണ് ഇരുവരും പറയുന്നത്. ബന്ധുക്കള്‍ വഴിയാണ് ഇരുവരും ആദ്യമായി കാണുന്നത്. ചെന്നൈയിലെ അമ്പലത്തില്‍ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. 

'എന്റെ അടുത്ത് മേമയാണ് ഗോപികയെ കാണണം എന്നു പറയുന്നത്. അതിനു മുന്‍പ് എനിക്ക് ഗോപികയെ പരിചയമുണ്ടായിരുന്നില്ല. ഒന്നര മാസത്തോളം ഞാന്‍ അത് വലിപ്പിച്ചു. പിന്നീട് മേമ സംസാരം കടുപ്പിച്ചപ്പോഴാണ് ഗോപികയെ വിളിക്കുന്നത്. എന്നോട് ഒന്നര മാസം മുന്‍പ് പറഞ്ഞെങ്കിലും ഒരാഴ്ച മുന്‍പാണ് ഗോപികയോട് എന്റെ കാര്യം പറയുന്നത്. ആ സമയത്ത് ഗോപിക ചെന്നൈയിലായിരുന്നു. ഞാന്‍ കൊച്ചിയിലും. ചെന്നൈയിലേക്ക് ഒരു മണിക്കൂര്‍ ഫ്‌ളൈറ്റ് മതി. തിരുവനന്തപുരത്താണെങ്കില്‍ ആറേഴ് മണിക്കൂര്‍ നേരത്തെ ഡ്രൈവും സ്വകാര്യതയുടെ പ്രശ്‌നവുമൊക്കെയുണ്ടാകും. ചെന്നൈയിലെ കാബാലീശ്വര ക്ഷേത്രത്തില്‍ പോകണമെന്ന് ഞാന്‍ കുറേ നാളായി ആഗ്രഹിക്കുന്നു. എന്തായാലും ചെന്നൈയില്‍ പോകാം കൂട്ടത്തില്‍ ഇവളെ കണ്ടു എന്നും പറയാം എന്നാണ് കരുതിയത്. 

ആദ്യമായി കണ്ടത് അമ്പലത്തിലായിരുന്നു. കബാലീശ്വര ക്ഷേത്രത്തിന് അകത്തുവച്ചാണ് ഞങ്ങള്‍ കണ്ടത്. സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഗോപിക വന്നത്. പിന്നീട് ഞങ്ങള്‍ക്കു വേണ്ടി അവര്‍ മാറിത്തന്നു. അതിനുശേഷമാണ് ഗോപിക ഇത്ര സംസാരിക്കുമെന്ന് എനിക്ക് മനസിലായത്. ഗോപികയെ കണ്ടതിനു ശേഷം പിന്നീട് നോക്കാം, ഇപ്പോള്‍ വേണ്ട എന്ന് മേമയോട് പറയാനാണ് ഞാനിരുന്നത്. പക്ഷേ ഗോപികയുടെ അഞ്ച് മണിക്കൂര്‍ സംസാരമാണ് എന്റെ മനസ് മാറ്റിയത്. ഞാനിപ്പോള്‍ ആരോഗ്യ ഡോക്ടര്‍ ആയതുപോലെയാണ് തോന്നിയത് എന്നാണ് അന്ന് വൈകിട്ട് ഇവളോട് പറഞ്ഞത്. കാരണം എല്ലാ കാര്യങ്ങളും വളരെ വിശദമായാണ് ഗോപിക പറഞ്ഞത്. 

ഗോപികയ്ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗോപിക എന്നോട് പറഞ്ഞു, ചേട്ടാ, എനിക്ക് ചേട്ടനെക്കുറിച്ച് ഒന്നും അറിയില്ലെന്ന്. അങ്ങനെ എല്‍കെജി മുതല്‍ ഇന്നേ വരെയുള്ള കാര്യങ്ങള്‍ ഗോപികയോട് പറഞ്ഞു. ഇന്നേവരെ എന്റെ ജീവിതത്തില്‍ ഒരാളോട് ഇത്ര തുറ്‌നു സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഞങ്ങള്‍ സംസാരിച്ചു. ഈ ബന്ധത്തില്‍ ഒരു സാധ്യതയുണ്ടെന്നും അത് മുന്നോട്ടുകൊണ്ടുപോവാമെന്നും എനിക്ക് തോന്നി. അത് ഞാന്‍ വീട്ടിലും പറഞ്ഞു. പക്ഷേ ഗോപികയെ ആശങ്കയിലായിരുന്നു. അത് കുറച്ചുനാള്‍ അങ്ങനെപോയി. അങ്ങനെയായപ്പോള്‍ എനിക്ക് തോന്നി ഇത് ശരിയാവില്ലെന്ന്. ഇവളുടെ കണ്‍ഫ്യൂഷന്‍ എനിക്കും വരാന്‍ തോന്നി. ഇത് വര്‍ക്കാവില്ലെന്ന് എനിക്ക് തോന്നുന്നുവെന്ന് പറഞ്ഞു. സുഹൃത്തുക്കളായി തുടരാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ അപ്പോള്‍ ഗോപിക എന്നെ ഉപദേശിക്കാന്‍ തുടങ്ങി. നമ്മള്‍ ഒന്നിച്ചാല്‍ ഓകെയാവും എന്ന് ഗോപിക പറഞ്ഞു. പക്ഷേ അപ്പോള്‍ ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയി. അതേ കുറച്ചുനാള്‍ പോയി. ഞങ്ങള്‍ക്ക് കല്യാണവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.'- വിഡിയോയില്‍ പറയുന്നു. 

സാധ്വനം സീരിയല്‍ സംവിധായകന്റെ ആദിത്യന്റെ മരണത്തേക്കുറിച്ചും വിഡിയോയില്‍ പറയുന്നുണ്ട്. വിവാഹനിശ്ചയത്തിന് നാല് ദിവസം മുന്‍പാണ് സാന്ത്വനത്തിന്റെ സംവിധായകന്‍ മരിക്കുന്നത്. ഞങ്ങള്‍ വളെ ഞെട്ടലിലായിരുന്നു. വിവാഹനിശ്ചയം മാറ്റണോ എന്നുവരെ ഞാന്‍ ചോദിച്ചിരുന്നു. ആദിത്യനെ പോയി കണ്ടതിനുശേഷം വളരെ മോശം അവസ്ഥയിലായിരുന്നു ഗോപിക. വിവാഹനിശ്ചയത്തിന് തലേദിവസമാണ് കുറച്ചെങ്കിലും ഓകെയായത്. അതോടെയാണ് തന്റെ ശ്വാസം വീണത് എന്നാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്. സാധ്വനത്തില്‍ നിന്ന് ഗോപിക പിന്മാറി എന്ന വാര്‍ത്തകളും ഇവര്‍ തള്ളി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com