'കിഴവിയെന്നും മൊട്ടയെന്നുമുള്ള വിളി കേട്ടു കഴിഞ്ഞു, ഇതും സൗന്ദര്യമാണ്'; നരച്ച മുടിയുമായി ​നടി ​ഗായത്രി രഘുറാം

പൃഥ്വിരാജിന്റെ നായികയായി എത്തി മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് ​ഗായത്രി
ഗായത്രി രഘുറാം/ ഇൻസ്റ്റ​ഗ്രാം
ഗായത്രി രഘുറാം/ ഇൻസ്റ്റ​ഗ്രാം
Updated on
2 min read

'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തി മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് ​ഗായത്രി രഘുറാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ​ഗായത്രിയുടെ പുതിയ വിഡിയോ ആണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തിയത്. 

പറ്റെ വെട്ടിയ മുടി നരകയറിയ ലുക്കിലാണ് താരം എത്തിയത്. കുറച്ചു നാൾ മുൻപ് തലമൊട്ടയടിച്ചും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. തന്റെ ലുക്കിന്റെ പേരിൽ പലതരത്തിലുള്ള ആക്ഷേപങ്ങളും കേട്ടെന്നും എന്നാൽ ആന്തരിക സൗന്ദര്യത്തിലാണ് താൻ വിശ്വസിക്കുന്നത് എന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. 

‘കിഴവി, മൊട്ട തുടങ്ങിയ വിളികൾ ഇതിനോടകം കേട്ടു കഴിഞ്ഞു. ഇക്കാലത്ത് നിരവധിപ്പേർ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കു പണം മുടക്കുന്നുണ്ട്. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകൾ പോലും യുവത്വം നിറയുന്ന ലുക്ക് വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. മുടി സ്റ്റൈൽ ചെയ്യണം എന്നെല്ലാം അവർ ആഗ്രഹിക്കുന്നു. അതൊന്നും തെറ്റാണെന്ന് പറയുന്നില്ല. എന്നെ സംബന്ധിച്ച് ഇതും സൗന്ദര്യമാണ്. അത്രയും ചെലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂ.’- ​ഗായത്രി പറഞ്ഞു. 

കൊറിയോഗ്രാഫര്‍മാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളാണ് ഗായത്രി. 2001 ല്‍ റെപലേലോ രാധ എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്. നായികയായി ശ്രദ്ധിക്കപ്പെടാതിരുന്നതോടെ താരം നൃത്ത സംവിധാനത്തിലേക്ക് മാറി. ജയം കൊണ്ടേന്‍, പൊയ് സൊല്ല പോരാം, മദ്രാസപ്പട്ടണം, ദൈവതിരുമകള്‍, ഒസ്തി, അഞ്ജാന്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഡാഡി കൂള്‍, സാള്‍ട് ആന്‍ഡ് പെപ്പര്‍, അന്‍വര്‍, 100 ഡെയ്‌സ് ഓഫ് ലവ്, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ മലയാളം സിനിമകളിലും നൃത്ത സംവിധായികയായി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com