ഗോപി സുന്ദർ/ചിത്രം: ഫെയ്‌സ്‌ബുക്ക്
ഗോപി സുന്ദർ/ചിത്രം: ഫെയ്‌സ്‌ബുക്ക്

'ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല, ഒരു പരാതിയും ഇല്ല; നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ': ​ഗോപി സുന്ദർ

ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ പിരിഞ്ഞെന്നും താരമിപ്പോൾ പുതിയൊരു ബന്ധത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നു
Published on

സോഷ്യൽ മീഡിയയിൽ തനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. സ്വിറ്റ്സർലൻഡിൽ അവധി ആഘോഷത്തിലാണ് ​ഗോപി സുന്ദർ ഇപ്പോൾ. അതിനിടെ താരം പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് കാരണമായത്. പെൺസുഹൃത്തിനൊപ്പമുള്ളതായിരുന്നു ചിത്രം. ഇതോടെ ​ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ പിരിഞ്ഞെന്നും താരമിപ്പോൾ പുതിയൊരു ബന്ധത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നു. വിമർശനവും പരിഹാസവും രൂക്ഷമായതോടെയാണ് മറുപടിയുമായി എത്തിയത്. 

'ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം'- എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. 

​ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ചർച്ചയാവാറുണ്ട്. ​ഗായിക അഭയ ഹിരൺമയിയുമായി ഉണ്ടായിരുന്ന ലിവിങ് റിലീസ് അവസാനിപ്പിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാവുന്നത്. അമൃതയെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഈ ബന്ധം ഒരു വർഷം പിന്നിട്ടതിനു പിന്നാലെ ഇവർ വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. നിലവിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത് യാത്രയിലാണ് അമൃത.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com