'യാതൊരു പണിയുമില്ലാത്തവർക്ക് സമർപ്പിക്കുന്നു': പ്രിയ നായർക്കൊപ്പമുള്ള ചിത്രവുമായി ​ഗോപി സുന്ദർ

മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വലിയ ചർച്ചയാവാറുണ്ട്. അടുത്തിടെ വലിയ വാർത്തയായത് സ്വിറ്റ്സർലൻഡ് യാത്രയിൽ നിന്നുള്ള ​ഗോപി സുന്ദറിന്റെ ചില ചിത്രങ്ങളാണ്. സഹപ്രവർത്തകരായ സ്ത്രീകൾക്കൊപ്പമുള്ളതായിരുന്നു ചിത്രങ്ങൾ. അതിനു താഴെ അശ്ലീല കമന്റുകളുമായി നിരവധി പേർ എത്തി. ഇപ്പോൾ അത്തരക്കാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗോപി സുന്ദർ. 

മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു’ - എന്നാണ് ​ഗോപി സുന്ദർ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

​ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞ ​ഗോപി സുന്ദർ പുതിയ പ്രണയത്തിലാണ് എന്നതരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. പിന്നാലെ ​ഗോപി സുന്ദറിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com