രജനി ആരാധകര്‍ ഇളകി; പോസ്റ്റിൽ നിന്നും 'സൂപ്പർ' ഒഴിവാക്കി താരങ്ങൾ എന്ന് തിരുത്തി വിഷ്‌ണു വിശാൽ

പോസ്റ്റിൽ നിന്നും സൂപ്പർ എന്ന വാക്ക് നീക്കി വിഷ്ണു വിശാൽ
വിഷ്ണു വിശാൽ കമൽഹാസൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം/ എക്‌സ്
വിഷ്ണു വിശാൽ കമൽഹാസൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം/ എക്‌സ്
Updated on
1 min read

ജനീകാന്ത് ആരാധകരുടെ സൈബർ ആക്രമണത്തെ തുടർന്ന് ഇട്ട പോസ്റ്റ് തിരുത്തി നടൻ വിഷ്‌ണു വിശാൽ. കഴിഞ്ഞ ദിവസമാണ് കമൻഹാസനും ആമിർ ഖാനുമൊപ്പമുള്ള ചിത്രം താരം എക്‌സിൽ പങ്കുവെച്ചത്. ഏറ്റവും പ്രിയങ്കരമായ പ്രിയപ്പെട്ട ചിത്രം, സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പർസ്റ്റാറുകൾ ആണെന്നായിരുന്നു വിഷ്ണു ചിത്രത്തിനൊപ്പം കുറിച്ചത്. എന്നാൽ സൂപ്പർസ്റ്റാർ എന്ന വാക്ക് ഉപയോ​ഗിച്ചത് രജനീകാന്ത് ആരാധകർക്ക് അത്ര രസിച്ചില്ല.  

താരത്തിനെതിരെ രജനീകാന്ത് ആരാധകർ കടുത്ത സൈബർ ആക്രമണമാണ് നടത്തിയത്. രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹനായിട്ടുള്ളൂ എന്ന് അവർ വാദിച്ചു. ഇതിന് പിന്നാലെ തന്റെ കുറിപ്പിൽ നിന്നും സൂപ്പർ എന്ന വാക്ക് നീക്കി സ്റ്റാർ എന്ന് താരം തിരുത്തി. ഇതോടെയാണ് ആരാധകർ അടങ്ങിയത്. സ്റ്റാറും സൂപ്പർസ്റ്റാറും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ മനസിലായോ എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാൾ പ്രതികരിച്ചത്. എന്നാൽ താരം ട്വീറ്റ് തിരുത്തിയതിനെ വിമ്ര‍ശിച്ചും ആളുകൾ രം​ഗത്തെത്തി. 

തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി വിഷ്ണു വിശാൽ തന്നെ രം​ഗത്തെത്തി. സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവർത്തിച്ചു. ട്വീറ്റ് തിരുത്തി എന്ന് കരുതി താൻ ദുർബലനാണെന്ന് കരുതരുത്. 'എന്റെ ടൈംലൈനിൽ നെഗറ്റിവിറ്റി പരത്തുന്നവർ ദയവായി ഒഴിഞ്ഞു തരണം. നമ്മുടെ ഇടയിൽ ഒരേയൊരു ‘സൂപ്പർസ്റ്റാർ’ ടൈറ്റിൽ മാത്രമാണുള്ളത്. പക്ഷേ എന്റെ ബഹുമാനത്തിന് അർഹമായ നേട്ടം കൈവരിച്ച എല്ലാവരും സൂപ്പർസ്റ്റാർസ് ആണ്. എല്ലാവരെയും സ്‌നേഹിക്കുക, സ്‌നേഹം പ്രചരിപ്പിക്കുക. വെറുപ്പിനോട് അകന്നു നിൽക്കുക. ദൈവം അനുഗ്രഹിക്കട്ടെ'- അദ്ദേഹം കുറിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് വിഷ്ണു വിശാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com