ഇമ്രാന്‍ ഹാഷ്മിക്കൊപ്പം സല്‍മാന്റെ 'കിസ്സിങ് സീന്‍'; വൈറലായി വിഡിയോ

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു 'കിസ്സിങ് സീന്‍'
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ടൈഗര്‍ വന്‍ വിജയമായി മുന്നേറുകയാണ്. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സല്‍മാന്റേയും ഇമ്രാന്റേയും 'കിസ്സിങ്' വിഡിയോ ആണ്. 

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു 'കിസ്സിങ് സീന്‍'. കത്രീന സിനിമയില്‍ ഉള്ളതില്‍ ടൈഗറും സോയയും തമ്മില്‍ കുറച്ച് പ്രണയമൊക്കെ പ്രതീക്ഷിക്കും. ടൈഗര്‍ 3ല്‍ ഇമ്രാന്‍ ആതിഷിന്റെ കഥാപാത്രം അവതരിപ്പിച്ചില്ലായിരുന്നെങ്കില്‍, ഇത് ഉറപ്പായും സംഭവിക്കുമായിരുന്നു.- എന്ന് പറഞ്ഞ് സല്‍മാന്‍ ഇമ്രാന്റെ അടുത്തെത്തി ചുംബിക്കുന്നതായി കാണിക്കുകയായിരുന്നു. ഞാന്‍ ഒരിക്കലും സ്‌ക്രീനില്‍ ചുംബിച്ചിട്ടില്ല എന്നാല്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് ഇമ്രാന്‍ അവസാനിപ്പിച്ചിതുപോലെയാണ് തോന്നുന്നതെന്നും സല്‍മാന്‍ പറഞ്ഞു. 

ടൈഗര്‍ സിനിമയുടെ മൂന്നാം ഭാഗമാണ് ഇത്. ആദ്യമായാണ് ഇമ്രാന്‍ ടൈഗര്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. വമ്പന്‍ വിജയമാണ് ചിത്രം നേടുന്നത്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് ഇതിനോടകം 300 കോടി രൂപയാണ് ചിത്രം വാരിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com