'കഴിഞ്ഞ ആഴ്ച നിന്നോട് സംസാരിക്കുമ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടിവരുമെന്ന് അറിഞ്ഞില്ല': വേദനയോടെ അഭിഷേക് ബച്ചന്‍ 

സഞ്ജയ് സംവിധാനം ചെയ്ത ധൂം ചിത്രത്തിന്റെ നായകനായിരുന്നു അഭിഷേക്
സഞ്ജയ് ഗാധ്വി, അഭിഷേക് ബച്ചന്‍/ചിത്രം: ഫേയ്സ്ബുക്ക്
സഞ്ജയ് ഗാധ്വി, അഭിഷേക് ബച്ചന്‍/ചിത്രം: ഫേയ്സ്ബുക്ക്

സംവിധായകന്‍ സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നടന്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സഞ്ജയ് സംവിധാനം ചെയ്ത ധൂം ചിത്രത്തിന്റെ നായകനായിരുന്നു അഭിഷേക്. തനിക്ക് ആദ്യ ഹിറ്റ് സമ്മിച്ച സംവിധായകനാണ് സഞ്ജയ് എന്നാണ് താരം കുറിക്കുന്നത്. കഴിഞ്ഞ ആഴ്ച സംസാരിക്കുമ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്ന് അറിഞ്ഞില്ലെന്നും താന്‍ കടുത്ത ഞെട്ടലിലാണ് എന്നുമാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്. 

ഞാന്‍ സഞ്ജയ് യുടെ ഈ ഫോട്ടോ എടുക്കുന്നത് സൗത്ത് ആഫ്രിക്കയില്‍ വച്ച് ധൂം 2ന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോഴാണ്. ഞങ്ങള്‍ ഒന്നിച്ച് രണ്ട് സിനിമകളെടുത്തു. ധൂം, ധൂം 2. സഞ്ജു, കഴിഞ്ഞ ആഴ്ച ഞാന്‍ നിന്നോട് സംസാരിക്കുമ്പോള്‍, പഴയ ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ എന്റെ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടിവരുമെന്ന്. ഞാന്‍ വിശ്വസിക്കാനാവാത്തത്ര ഞെട്ടലിലാണ്. ഞാന്‍ പോലും എന്നെ വിശ്വസിക്കാതിരുന്ന സമയത്ത് നീ എന്നെ വിശ്വസിച്ചു. നീയാണ് എനിക്ക് ആദ്യത്തെ ഹിറ്റ് സമ്മാനിച്ചത്. എനിക്ക് ഒരിക്കലും അത് മറക്കാനാവില്ല. എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയാന്‍ വാക്കുകളില്ല. നിന്റെ സൗഹൃദം ഞാന്‍ എന്നും ഓര്‍മിക്കും. റെസ്റ്റ് ഇന്‍ പീസ് സഹോദരാ.- അഭിഷേക് ബച്ചന്‍ കുറിച്ചു. 

ധൂം സംവിധായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. 57ാം പിറന്നാളിന് മൂന്ന് ദിവസം നില്‍ക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com