'മൂവി ഓഫ് ദി ഇയര്‍; മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്'; കാതലിനെ പ്രശംസിച്ച് സാമന്ത 

ഈ വര്‍ഷത്തെ മികച്ച ചിത്രമാണ് കാതല്‍ എന്നാണ് സാമന്ത കുറിച്ചത്
സാമന്ത/ ഇന്‍സ്റ്റഗ്രാം, കാതല്‍ പോസ്റ്റര്‍
സാമന്ത/ ഇന്‍സ്റ്റഗ്രാം, കാതല്‍ പോസ്റ്റര്‍

മ്മൂട്ടി നായകനായി എത്തിയ കാതല്‍ സിനിമയെ പ്രശംസിച്ച് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചത്. ഈ വര്‍ഷത്തെ മികച്ച ചിത്രമാണ് കാതല്‍ എന്നാണ് സാമന്ത കുറിച്ചത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും താരം കുറിക്കുന്നുണ്ട്.

മൂവി ഓഫ് ദി ഇയര്‍, നിങ്ങള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ ചിത്രം കാണൂ. മമ്മൂട്ടി സാര്‍ നിങ്ങള്‍ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി.- സാമന്ത കുറിച്ചു.

മമ്മൂട്ടിയേയും ജ്യോതികയേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. സ്വവര്‍ഗാനുരാഗത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രം പുറത്തിറങ്ങിയതു മുതല്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com