'ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പി'; പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും, വീഡിയോ

ഷഹീന്റെ ഭാര്യ ഡോ. അമൃതയെയും ചിത്രങ്ങളില്‍ കാണാം
സാപ്പിയുടെ പിറന്നാള്‍ ആഘോഷം/ ഫെയ്‌സ്ബുക്ക്
സാപ്പിയുടെ പിറന്നാള്‍ ആഘോഷം/ ഫെയ്‌സ്ബുക്ക്
Updated on
2 min read

കന്‍ സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും നടനും സിദ്ദീഖിന്റെ മകനുമായ ഷഹീന്‍ സിദ്ദീഖ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഷഹീന്‍ കുറിച്ചത്. 

ഷഹീന്റെ ഭാര്യ ഡോ. അമൃതയെയും ചിത്രങ്ങളില്‍ കാണാം.  സാപ്പിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് അമൃതയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പോസ്റ്റിന് താഴെ എത്തി നിരവധി പേര്‍ സാപ്പിക്ക് ആശംസകള്‍ അറിയിച്ചു.

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീന്‍ എത്തിയത്. അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്,ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ശേഷം മൈക്കില്‍ ഫാത്തിമ'യാണ് ഷഹീന്‍ അവസാനം അഭിനയിച്ച ചിത്രം. ഗരുഡനിലാണ് സിദ്ദീഖ് അവസാനം പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ വക്കീല്‍  വേഷത്തിലെത്തുന്ന 'നേര്' ആണ് സിദ്ദീഖിന്റെ പുതിയ ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com