ഓസ്ട്രിയ- വിയന്ന ചിത്രങ്ങള്‍; മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അഭിനയത്തില്‍ ഇടവേളയെടുത്ത് കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ പോകാനും ബൈക്ക് ട്രിപ്പിനു പോകാനും താരം സമയം കണ്ടെത്താറുണ്ട്
ഓസ്ട്രിയ- വിയന്ന ചിത്രങ്ങള്‍; മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Updated on
1 min read

ലയാളികള്‍ നെഞ്ചിലേറ്റുന്ന അപൂര്‍വ്വ നായിക താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. അഭിനയത്തിനോടൊപ്പം തന്നെ യാത്രകളെയും ജീവിതത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് മഞ്ജു വാര്യര്‍. ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു എത്തിയ മഞ്ജു വാര്യരെ പ്രായഭേദെമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്തു. 

അഭിനയത്തില്‍ ഇടവേളയെടുത്ത് കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ പോകാനും ബൈക്ക് ട്രിപ്പിനു പോകാനും താരം സമയം കണ്ടെത്താറുണ്ട്. ഇത്തരം ചിത്രങ്ങള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഓസ്ട്രിയയിലും വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുന്ന താരം തന്റെ പുത്തന്‍ ചിത്രങ്ങളും താം പങ്കിട്ടു. ഈ സ്ഥലങ്ങളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. മഞ്ജുവിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.  ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് താരം. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിരന്തരം സമൂഹമധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Director Vinayan announces his new movie
Mrunal Thakur, Yashasvi Jaiswal
kangana ranaut
Theatre: The Myth of Reality
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com