ആളുകളോട് കുശലം പറഞ്ഞു, ക്യൂനിന്ന് വോട്ട് രേഖപ്പെടുത്തി അല്ലു അര്‍ജുന്‍; വീഡിയോ വൈറല്‍

കറുത്ത പാന്റും വെളുത്ത ടീ ഷര്‍ട്ടുമായിരുന്നു വേഷം.
അല്ലു അര്‍ജുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം
അല്ലു അര്‍ജുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം

ഹൈദരബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ നേരം ക്യൂവില്‍ നിന്ന ശേഷം വോട്ടുരേഖപ്പെടുത്തി നടന്‍ അല്ലു അര്‍ജുന്‍. ജൂബിലി ഏരിയയിലെ ബൂത്ത് നമ്പര്‍ 153ലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. കറുത്ത പാന്റും വെളുത്ത ടീ ഷര്‍ട്ടുമായിരുന്നു വേഷം. ക്യൂനില്‍ക്കുന്നതിനിടെ മറ്റുള്ളവരുമായി കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാം

തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 221 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 3.17 കോടി വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. 103 എംഎല്‍എമാരും മത്സരരംഗത്തുണ്ട്. ഇവയില്‍ ഭൂരിഭാഗം ഭരണകക്ഷിയായ ബിആര്‍എസില്‍ നിന്നാണ്.

അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2- ദി റൂള്‍ ഓഗസ്റ്റ് 15ന് തീയറ്ററില്‍ എത്തും. 2021 ഡിസംബര്‍ ഇറങ്ങിയ പുഷ്പ 1 തീയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രത്തില്‍ രശ്മിക മന്ദാനയും ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സംഭാഷണങ്ങളും വന്‍ ട്രെന്‍ഡായിരുന്നു. ചിത്രത്തിലെ മികച്ച അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു അര്‍ജുന് ലഭിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനത്തെ വോട്ടെടുപ്പാണ് ഇന്ന് തെലങ്കാനയില്‍ നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണല്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com