'എന്റെ എല്ലാമെല്ലാമായവൾ', താജ്മഹലിൽ വച്ച് ലേഖയുടെ പിറന്നാൾ ആഘോഷിച്ച് എംജി ശ്രീകുമാർ

ആദ്യമായി ലേഖയ്ക്കു വേണ്ടി പാടിയ പാട്ടും എംജി ശ്രീകുമാർ പങ്കുവച്ചിട്ടുണ്ട്
ലേഖയും ശ്രീകുമാറും താജ്മഹലിൽ/ ഫെയ്സ്ബുക്ക്
ലേഖയും ശ്രീകുമാറും താജ്മഹലിൽ/ ഫെയ്സ്ബുക്ക്
Updated on: 
1 min read

ഭാര്യ ലേഖയ്ക്ക് പിറന്നാൾ ആശംസകളുമായി ​ഗായകൻ എംജി ശ്രീകുമാർ. താജ്മഹലിന് മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്. കൂടാതെ ആദ്യമായി ലേഖയ്ക്കു വേണ്ടി പാടിയ പാട്ടും എംജി ശ്രീകുമാർ പങ്കുവച്ചിട്ടുണ്ട്. 

ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ  ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം. ലവ് യൂ ഡിയർ, ഹാപ്പി ബർത്ത് ഡേ.- എംജി ശ്രീകുമാർ കുറിച്ചു. ‘നെയ്തലാമ്പലാടും രാവിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് ഗായകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലേഖയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇതുകൂടാതെയാണ് താജ്മഹലിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. ആദ്യമായിട്ടാണ് താജ്മഹൽ സന്ദർശിക്കുന്നതെന്നും താരം പറയുന്നുണ്ട്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയും താജ്മൽ യാത്രയിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ലേഖയും പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

യാത്രകളെ ഏറെ സ്നേഹിക്കുന്ന ദമ്പതികളാണ് ഇവർ. ഒന്നിച്ചുള്ള വിദേശയാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഇവർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER