

ചെന്നൈ: തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് ചൂട്ടിക്കാട്ടി 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്‌ക്ക് നോട്ടീസ് അയച്ച് സംഗീത സംവിധായകൻ എആർ റഹ്‌മാൻ. സംഗീത പരിപാടിക്കാടി അഞ്ച് വർഷം മുൻപ് മുൻകൂർ തുകയായി വാങ്ങിയ പണം റഹ്‌മാൻ ഇതുവരെ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് സർജൻസ് സംഘടന ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
2018ൽ ചെന്നൈയിൽ നടന്ന സമ്മേളനത്തിനൊപ്പം റഹ്‌മാന്റെ സംഗീത പരിപാടിയും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി റഹ്‌മാൻ അഡ്വാൻസ് തുകയായി 29.5 ലക്ഷം രൂപ നൽകി. എന്നാൽ അനുയോഗ്യമായ സ്ഥലവും സർക്കാർ അനുമതിയും കിട്ടാതെ വന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ഇക്കാര്യം റഹ്‌മാന്റെ ടീമിനെയും അറിയിച്ചിരുന്നു എന്നാൽ അഡ്വാൻസ് തുക മടക്കി ചോദിച്ചപ്പോൾ പണമില്ലാത്ത ചെക്ക് തന്ന് തങ്ങളെ വഞ്ചിച്ചെന്നായിരുന്നു സംഘടനയുടെ പരാതി. പണം മടക്കി കിട്ടാൻ അഞ്ച് വർഷമായി ശ്രമിക്കുകയാണെന്നും സംഘടന പറഞ്ഞു.
എന്നാൽ സംഘടനയുടെ ആരോപണത്തെ നിക്ഷേധിച്ച് റഹ്‌മാനും രംഗത്തെത്തി. ആദ്യമായാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൂന്ന് ദിവസത്തിനുള്ളിൽ പരാതി പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം 10 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും റഹ്‌മാൻ നോട്ടീസിൽ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates