'ജവാന്' പിന്നാലെ വധഭീഷണി, ഷാരുഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

ആറ് കമാന്‍ഡോമാര്‍ ഉള്‍പ്പടെ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ
ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
ഷാരുഖ് ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. താരത്തിന് എതിരെ വധഭീഷണി ഉയര്‍ന്നതിനു പിന്നാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ താരത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. താരത്തിനുള്ള സുരക്ഷ ഉയര്‍ത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി.  

ആറ് കമാന്‍ഡോമാര്‍ ഉള്‍പ്പടെ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ. കൂടാതെ പൊലീസ് വാഹനവും താരത്തെ അനുഗമിക്കും. സുരക്ഷ ചെവലുകള്‍ ഷാരുഖ് ഖാന്‍ വഹിക്കണം. വലിയ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നവര്‍ക്കാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും വൈ പ്ലസ് സുരക്ഷ ഒരുക്കുന്നുണ്ട്.

പുതിയ ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് താരത്തിന് വധഭീഷണി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇതനുസരിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എല്ലാ പൊലീസ് കമ്മീഷണറേറ്റുകളിലും പൊലീസ് സൂപ്രണ്ടുമാരുടെ ഓഫീസുകളിലും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലും വിവരം അറിയിച്ചതായി മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. 

പത്താന്‍ സിനിമയിലെ ബേഷകം രംഗ് എന്ന ഗാനത്തിന്റെ താരത്തിനെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. 2010ല്‍ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരത്തിന്റെ സുരക്ഷ ഉയര്‍ത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com