ക്ലാസ് മുറിയിലിരുന്ന് രഹസ്യസല്ലാപം; ഗൗരി കിഷന്‍ യുവനടനുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍, സത്യം ഇതാണ്

ക്ലാസ് മുറിയിന്‍  കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന ഗൗരി കിഷനെയാണ് വിഡിയോയില്‍ കാണുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ടി ഗൗരി കിഷന്‍ യുവനടനുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ പുതിയ ചിത്രം ലിറ്റില്‍ മിസ് റാവുത്തറിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത വിഡിയോ ആണ് ഇത്. 

ക്ലാസ് മുറിയിന്‍  കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന ഗൗരി കിഷനെയാണ് വിഡിയോയില്‍ കാണുന്നത്. പ്രമോഷനുവേണ്ടി എടുത്ത് അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലെ ചില രംഗങ്ങള്‍ മാത്രമായി കട്ട് ചെയ്‌തെടുത്താണ് ഇരുവരും പ്രണയത്തിലെന്ന് പ്രചരിക്കുന്നത്. ചിത്രത്തിലെ നായകന്‍ ഷെര്‍ഷ ഷെരീഫിനെയാണ് വിഡിയോയില്‍ കാണുന്നത്. 
 

'ലിറ്റില്‍ മിസ് റാവുത്തര്‍' സിനിമയുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും ഇത്തരം വിഡിയോകള്‍ പുറത്തുവന്നിരുന്നു. രാത്രി പതിനൊന്ന് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും വൈറലായിരുന്നു. ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയത്തെക്കുറിച്ചാണ് ചിത്രം. വിഷ്ണു ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായെത്തുന്ന ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.
 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com