'നീ ഭാ​ഗ്യവതിയാണ്'; മലയാളി പെൺകുട്ടിയുടെ ചിത്രം ഓഫിസിന്റെ ചുവരിൽ പതിച്ച് രാം ​ഗോപാൽ വർമ 

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ് ആർജിവിയുടെ ഹൃദയം കവർന്നത്
ചുമരിൽ പതിച്ച ശ്രീലക്ഷ്മിയുടെ ഫോട്ടോയ്ക്ക് സമീപം ആഘോഷും ആർജിവിയും, ശ്രീലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം
ചുമരിൽ പതിച്ച ശ്രീലക്ഷ്മിയുടെ ഫോട്ടോയ്ക്ക് സമീപം ആഘോഷും ആർജിവിയും, ശ്രീലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം

ഴിഞ്ഞ കുറച്ചു നാളായി സംവിധായകൻ രാം ​ഗോപാൽ വർമയുടെ ട്വിറ്റർ അക്കൊണ്ട് നിറയെ ഒരു മലയാളി പെൺകുട്ടിയുടെ വിശേഷങ്ങളാണ്. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ് ആർജിവിയുടെ ഹൃദയം കവർന്നത്. ഇപ്പോൾ ശ്രീലക്ഷ്മിയുടെ ഫോട്ടോ സ്വന്തം ഓഫിസിന്റെ ചുമരിൽ പ്രിന്റ് ചെയ്ത് വച്ചിരിക്കുകയാണ് രാം ​ഗോപാൽ വർമ. 

ശ്രീലക്ഷ്മിയെ മാത്രമല്ല, സാരി ഫോട്ടോഷൂട്ടിന്റെ ഫൊട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവിനേയും അദ്ദേഹം പ്രശംസിച്ചിരുന്നു. കഴിഞ്ഞ ദിവസം ആഘോഷ് ഹൈദരാബാദിൽ എത്തിയ ആർജിവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് തന്റെ ഓഫിസിലേക്ക് കൊണ്ടുപോയി ചുമരിൽ പതിച്ച ശ്രീലക്ഷ്മിയുടെ ചിത്രം കാണിക്കുന്നത്. അഘോഷ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ‌

‘ഈ ഇതിഹാസ സംവിധായകനൊപ്പമുള്ള കൂടിക്കാഴ്ചയെ കുറിച്ചോ ഈ ദിവസത്തേക്കുറിച്ചോ പറയാൻ വാക്കുകളില്ല. എനിക്ക് ഇദ്ദേഹം നല്ലൊരു മനുഷ്യൻ കൂടി. എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകൾ ഓണ്‍ ചെയ്തപ്പോൾ ഞാനെടുത്ത ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത് കാണാൻ കഴിഞ്ഞു. ശ്രീലക്ഷ്മി, ഡെൻ ഓഫിസിൽ നിങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയതു തന്നെ നീ ഭാഗ്യവതിയായതുകൊണ്ടാണ്. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുക.- ആഘോഷ് കുറിച്ചു. 

ശ്രീലക്ഷ്മിയുടെ ചിത്രത്തിന് കീഴിൽ നിന്നുള്ള സെൽഫിക്കൊപ്പമാണ് പോസ്റ്റ്. ഇത് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ശ്രീലക്ഷ്മി നന്ദി കുറിച്ചു. തന്റെ ഈ ദിവസം മനോഹരമാക്കി എന്നാണ് കുറിച്ചത്. കഴിഞ്ഞ ദിവസമാണ്  ശ്രീലക്ഷ്മിയുടെ വിവരങ്ങൾ തേടിക്കൊണ്ട് ആർജിവി എത്തിയത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് സാരിയിൽ ഏറ്റവും സുന്ദരിയാണ് ശ്രീലക്ഷ്മി എന്നാണ് സംവിധായകൻ കുറിച്ചത്. പിന്നാലെ സാരിയെക്കുറിച്ച് എടുക്കുന്ന ചിത്രത്തിൽ ശ്രീലക്ഷ്മി നായികയാവും എന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com