രാജ്യത്ത്‌ അച്ചടക്കമുണ്ടാവാൻ വിദ്യാർഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണം; കങ്കണ

'സൈന്യം അതിർത്തിയിൽ ബുദ്ധിമുട്ടുമ്പോൾ ചെയ്യേണ്ട അടിസ്ഥാന കാര്യം എത്രയും പെട്ടന്ന് വി​ദേശ വസ്തുക്കൾ ഉപേക്ഷിക്കുക എന്നതാണ്'
കങ്കണ റണാവത്ത്/ചിത്രം; ഫേയ്സ്ബുക്ക്
കങ്കണ റണാവത്ത്/ചിത്രം; ഫേയ്സ്ബുക്ക്

രാജ്യത്തെ ജനങ്ങൾക്ക് അച്ചടക്കമുണ്ടാവാൻ നിർബന്ധിത സൈനിക പരിശീലനം നടപ്പിലാക്കണമെന്ന് നടി കങ്കണ റണാവത്ത്. ബിരുദ വിദ്യാഭ്യാസത്തിന് ശേഷം വി​ദ്യാർഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണം. ജനങ്ങൾക്കിടയിലെ അച്ചടക്കമില്ലായ്‌മയും മടിയും ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച മാർ​ഗം ഇതാണെന്നും താരം പറഞ്ഞു. കങ്കണയുടെ തേജസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ശത്രു രാജ്യങ്ങളിലെ തങ്ങളുടെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കങ്കണ കുറ്റപ്പെടുത്തി. ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഇത്തരം പെരുമാറ്റത്തെ സൈനികർ ചോദ്യം ചെയ്യുന്നത് താൻ കേട്ടിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. ബോളിവുഡ് അവിടുള്ള കലാകാരന്മാരോട് സ്നേഹം കാണിക്കുമ്പോൾ ക്രിക്കറ്റ് കളിക്കാർ അവരെ കെട്ടിപ്പിടിക്കുമ്പോൾ തങ്ങൾക്ക് മാത്രമാണോ ശത്രുതയെന്നാണ് സൈനികരുടെ ചോദ്യം.

സൈന്യം അതിർത്തിയിൽ ബുദ്ധിമുട്ടുമ്പോൾ ചെയ്യേണ്ട അടിസ്ഥാന കാര്യം എത്രയും പെട്ടന്ന് വി​ദേശ വസ്തുക്കൾ ഉപേക്ഷിക്കുക എന്നതാണെന്നും കങ്കണ കൂട്ടിച്ചേർത്തു. അതിർത്തിയിൽ പോരാടുമ്പോൾ തനിക്ക് പിന്നിൽ നിന്ന് ജനം പറയുന്ന കാര്യങ്ങൾ ഒരു സൈനികന് എങ്ങനെ തോന്നും എന്നതാണ് തേജസ് എന്ന സിനിമ പറയുന്നത്. 

സർവേഷ് മേവാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. അൻഷുൽ ചൗഹാനും വരുൺ മിത്രയും ആശിഷ് വിദ്യാർഥിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒക്ടോബർ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com