ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ മുഖം പാപ്പരാസികള്‍ കണ്ടിട്ട് രണ്ട് വര്‍ഷത്തില്‍ അധികമായി. നൂലച്ചിത്ര കേസുമായി അറസ്റ്റിലായതിനു ശേഷം മുഖംമൂടി അണിഞ്ഞാണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ മുഖം മൂടിയോട് വിടപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന യുടി 69 എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ വച്ചാണ് രാജ് കുന്ദ്ര മാസ്‌ക് അഴിച്ചത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു കുറിപ്പാണ്. ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് രാജ് കുന്ദ്ര പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ശില്‍പ ഷെട്ടിയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ചാണോ പോസ്റ്റ് എന്ന് ചോദിച്ചുകൊണ്ട് നിരവധി പേര്‍ എത്തി. അതിനു വിശദീകരണമായി പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് താരം. രണ്ട് വര്‍ഷമായി തനിക്ക് സംരക്ഷണം നല്‍കിയ മാസ്‌കിനോടാണ് രാജ് കുന്ദ്ര വിടപറഞ്ഞിരിക്കുന്നത്.
മുഖംമൂടിയോട് വിട... ഇപ്പോള്‍ വേര്‍പിരിയേണ്ട സമയമായിരിക്കുന്നു. രണ്ട് വര്‍ഷത്തിലേറെ എനിക്ക സംരക്ഷണം ഒരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക്.- എന്ന് കുറിച്ചത്. പലതരത്തിലുള്ള മാസ്‌ക് അണിഞ്ഞുകൊണ്ടുള്ള വിഡിയോയും പങ്കുവച്ചു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് മാസ്‌കിനുള്ളില്‍ ഒളിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. ഓവര്‍ ആക്ടിങ് എന്ന് പരിഹസിക്കുന്നവരുമുണ്ട്. നിരവധി പേര്‍ രാജ് കുന്ദ്രയ്ക്ക് ആശംസകളുമായും എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം തന്റെ ബയോപിക്കിന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെ മാസ്‌ക് ധരിക്കാനുള്ള കാരണം രാജ് കുന്ദ്ര വ്യക്തമാക്കിയിരുന്നു. മാധ്യമ വിചാരണയെ തുടര്‍ന്നുണ്ടായ വേദനയിലാണ് മാസ്‌ക് അണിയാന്‍ തുടങ്ങിയത് എന്നാണ് രാജ് കുന്ദ്ര പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക