'ലിയോ ആയിരം കോടി നേടില്ല': നിര്‍മാതാവ്

ആയിരം കോടി എന്ന സ്വപ്‌ന നമ്പറിലേക്ക് ലിയോ എത്തില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് എസ്എസ് ലളിത് കുമാര്‍ പറയുന്നത്
ലോകേഷ് കനകരാജ്, വിജയ്/ ഫെയ്‌സ്‌ബുക്ക്
ലോകേഷ് കനകരാജ്, വിജയ്/ ഫെയ്‌സ്‌ബുക്ക്

ദ്യ ദിനം വന്‍ കളക്ഷന്‍ നേടി പുത്തന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ലിയോ. ആദ്യ ദിനം 148 കോടിക്ക് മുകളിലായിരുന്നു ചിത്രം വാരിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത്. എന്നാല്‍ ആയിരം കോടി എന്ന സ്വപ്‌ന നമ്പറിലേക്ക് ലിയോ എത്തില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് എസ്എസ് ലളിത് കുമാര്‍ പറയുന്നത്. 

ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തമിഴില്‍ നിന്നുള്ള ആദ്യ ആയിരം കോടിയാകും എന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാല്‍ അത്ര വലിയ കളക്ഷന്‍ ചിത്രം നേടില്ല എന്നാണ് നിര്‍മാതാവ് തന്നെ പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ വലിയ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് ലളിത് കുമാര്‍ പറഞ്ഞത്.  എന്നാല്‍ ബോക്‌സ് ഓഫിസില്‍ വമ്പന്‍ കളക്ഷന്‍ തന്നെ ചിത്രം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാസ്റ്ററിനു ശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരാധകരും ആവേശത്തിലായിരുന്നു. വിക്രത്തിന്റെ വിജയത്തിന് ശേഷമുള്ള ലോകേഷ് ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫ് പലരേയും നിരാശരാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com