

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ മാത്യു പെറി അന്തരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർഹിറ്റ് സീരിസായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. 54 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടിൽ ശനിയാഴ്‌ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കുളിമുറിയിൽ ബാത്ത് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരികൾക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോർട്ട്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് അറിയിച്ചു. കവർച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. 1994 മുതൽ 2004 വരെ പ്രദർശനം തുടർന്ന സീരീസിന് പത്ത് സീസണുകളുണ്ടായിരുന്നു. ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates