'ഞാൻ ഞാനാണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കും', ഒടുവിൽ ബാലാമണി രക്ഷിച്ചു; വിഡിയോയുമായി നവ്യ നായർ

മറയൂരുള്ള 'രേവതിക്കുട്ടി' എന്ന ചായക്കടയിൽ വെച്ചാണ് സംഭവം
നന്ദനം സ്ക്രീൻഷോട്ട്, നവ്യാ നായർ/ ഇൻസ്റ്റ​ഗ്രാം
നന്ദനം സ്ക്രീൻഷോട്ട്, നവ്യാ നായർ/ ഇൻസ്റ്റ​ഗ്രാം

ക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ താനൊരു സിനിമ നടിയാണെന്ന് തെളിയിക്കാൻ പാടുപെടുന്ന നവ്യ നായരുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. മറയൂരുള്ള 'രേവതിക്കുട്ടി' എന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു നവ്യയും സുഹൃത്തും. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് രസകരമായ സംഭവം.

ഹോട്ടൽ ഉടമകൂടിയായ ലീലയോട് 'എന്നെ മനസ്സിലായോ ചേച്ചി?' എന്ന നവ്യ നായരുടെ ചോദ്യത്തിന് എവിടെയോ കണ്ട ഓർമ്മയുണ്ടെന്നായിരുന്നു സംശയിച്ച് നിൽക്കുന്ന ലീലച്ചേച്ചിയുടെ മറുപടി. കുറേ ശ്രമിച്ചെങ്കിലും ലീലച്ചേച്ചിക്ക് ആളെ പിടികിട്ടിയില്ല. ഒടുവിൽ നന്ദനത്തിലെ ബാലാമണിയില്ലേ? അപ്പോഴാണ് ജീവനക്കാരിക്ക് ആളെ മനസിലായത്.

'അയ്യോ ശരിക്കും ബാലാമണിയാണോ!' എന്നായിരുന്നു ലീലച്ചേച്ചിയുടെ ആകാംക്ഷ നിറഞ്ഞ മറുപടി. നവ്യയുടെ സുഹൃത്തുക്കളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 'ബാലാമണിക്ക് തുല്യം ബാലാമണി മാത്രം' എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com