

തിയറ്ററുകൾ അടക്കി വാഴുകയാണ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ. നാലാഴ്ചയായി തിയറ്ററിൽ തുടരുന്ന ചിത്രത്തിന്റെ കളക്ഷൻ 600 കോടിയിലേക്ക് അടുക്കുകയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഈ മാസം ഏഴിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
സോഷ്യൽ മീഡിയയിലൂടെ ആമസോൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 10നാണ് തിയറ്ററിൽ എത്തിയത്. ഇന്ത്യയിൽ നിന്നു മാത്രമല്ല വിദേശത്തുനിന്നും മികച്ച റിപ്പോർട്ടുകളാണ് വന്നത്. അതിനിടെ ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റി പ്രിന്റ് ഇന്റർനെറ്റിൽ ലീക്ക് ചെയ്തത് തിരിച്ചടിയാവുകയായിരുന്നു. ഇതാണ് പെട്ടെന്നുള്ള ഒടിടി റിലീസിന് കാരണമായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്
ടൈഗർ മുത്തു പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. വില്ലനായി എത്തിയ വിനായകനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സൺ പിക്ചേഴ്സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 525 കോടിയാണെന്ന് 25ന് പങ്കുവച്ച കുറിപ്പിലൂടെ നിർമാതാക്കൾ അറിയിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates