പ്രേതത്തിനു പിന്നാലെ ഭാവന: ഭയം നിറച്ച് ഷാജി കൈലാസിന്റെ ഹണ്ട്, ട്രെയിലർ

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഡോക്ടറിന്റെ വേഷത്തിലാണ് ഭാവന എത്തുന്നത്
ഹണ്ട് ട്രെയിലറിൽ നിന്ന്
ഹണ്ട് ട്രെയിലറിൽ നിന്ന്
Updated on: 
1 min read

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ട്രെയിലർ പുറത്ത്. നി​ഗൂഡത നിറച്ചുകൊണ്ടുള്ളതാണ് ട്രെയിലർ. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഡോക്ടറിന്റെ വേഷത്തിലാണ് ഭാവന എത്തുന്നത്. 

മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവിടെ നടക്കുന്ന ദുരൂഹ മരണങ്ങളുടെ ചുരുളുകൾ നിവർത്താനുള്ള ശ്രമമാണ് ചിത്രത്തിലുള്ളത്. അതിഥി രവിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം  ബോബൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER