'നിങ്ങൾക്ക് നാണമില്ലേ? മകന്റെ വിവാഹദിനം ബന്ധുക്കളോട് പൊട്ടിത്തെറിക്കേണ്ടി വന്നു'; സണ്ണി ഡിയോൾ

'മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കാത്ത അജ്ഞാതർ ഉപയോ​ഗിക്കുന്നതാണ് സമൂഹമാധ്യമങ്ങൾ'
സണ്ണി ഡിയോൾ കുടുംബസമേധം/ ഇൻസ്റ്റ​ഗ്രാം
സണ്ണി ഡിയോൾ കുടുംബസമേധം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

സ്വകാര്യതയ്‌ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരാളാണ് നടൻ സണ്ണി ഡിയോൾ. മാധ്യമങ്ങൾക്ക് പോലും വളരെ ചുരുക്കമായാണ് അദ്ദേഹം അഭിമുഖങ്ങൾ നൽകുന്നത്. ഇപ്പോഴിതാ തന്റെ മകന്റെ വിവാഹ ദിവസം ബന്ധുക്കളിൽ ചിലരോട് രൂക്ഷമായി പെരുമാറേണ്ടി വന്നതിന്റെ കാരണം തുറന്നു പറയുകയാണ് താരം. ചടങ്ങിനെത്തിയ ബന്ധുക്കളിൽ ചിലർ വിഡിയോയും ചിത്രങ്ങളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കണ്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാനായില്ലെന്ന് താരം പറഞ്ഞു. 'നിങ്ങൾക്ക് നാണമില്ലേ?' എന്ന് അവരോട് ചോദിക്കേണ്ടി വന്നു എന്നും താരം കൂട്ടിച്ചേർത്തു. 

ഇക്കഴിഞ്ഞ ജൂണിലായിരുന്നു കരൺ ഡിയോളും ദൃശ്യ ആചാര്യയും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'കുറച്ചു പേരെ നിയന്ത്രിച്ചു. എന്നാൽ ചടങ്ങിൽ വന്ന എല്ലാവരും ഇതുതന്നെയാണ് ചെയ്യുന്നത് എന്ന് കണ്ടപ്പോൾ എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഒന്നും പറയാൻ പോയില്ല'- താരം പറഞ്ഞു. 

മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കാത്ത അജ്ഞാതർ ഉപയോ​ഗിക്കുന്നതാണ് സമൂഹമാധ്യമങ്ങൾ. സമൂഹമാധ്യമങ്ങൾ വന്നതോടെ ജോലിയില്ലാത്തവർക്ക് ഒരു ആയുധം കിട്ടിയപോലെയാണ്. അവർക്ക് എന്തും പറയാം. മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ എന്നുപോലും അവർ ചിന്തിക്കില്ലെന്നും താരം കുറ്റപ്പെടുത്തി. പിന്നീട് കരൺ ഡിയോൾ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER