'ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു, ഐ ലവ് യൂ': മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി എംജി ശ്രീകുമാർ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ
മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി എംജി ശ്രീകുമാർ/ചിത്രം: ഫെയ്‌സ്‌ബുക്ക്
മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി എംജി ശ്രീകുമാർ/ചിത്രം: ഫെയ്‌സ്‌ബുക്ക്

മാസങ്ങൾക്ക് ശേഷം തന്റെ ഉറ്റസുഹൃത്തായ മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ​ഗായകൻ എംജി ശ്രീകുമാർ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ. ഫെയ്സ്ബുക്കിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്. ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് ലാലുവിനെ കാണുന്നത് എന്നാണ് എംജി ശ്രീകുമാർ കുറിച്ചത്. 

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ്  ചിത്രം " നേര് " എന്ന ഷൂട്ടിംഗ് 
ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ. ലവ് യൂ ലാലു.- എം ജി ശ്രീകുമാർ കുറിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇരുവരുടേയും ചിത്രം. 

ലാലേട്ടന് വേണ്ടി ശ്രീയേട്ടന്റെ ഒരു പുതിയ പാട്ട് ഉടനെ ഉണ്ടാവുമോ?എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സിനിമയല്ലേ, ഉണ്ടാകാം ഉണ്ടാകാതിരിക്കാം.- എന്നാണ് ഇതിന് മറുപടിയായി അദ്ദേഹം കുറിച്ചത്.

തിരുവനന്തപുരത്താണ് നേരിന്റെ ഷൂട്ട് പുരോ​ഗമിക്കുന്നത്. ചിത്രത്തിൽ അഭിഭാഷകനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com