സുരേഷ്​ ​ഗോപിയെ അനുകരിച്ച് ജയറാമിന്റെ ഫൺ വിഡിയോ; ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് ആരാധകർ

'അല വൈകുണ്ഡപുരമുലോ'യിലെ ഹിറ്റ് ​ഗാനം സുരേഷ് ​ഗോപി ആലപിച്ചതാണ് ജയറാം അനുകരിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസിനെയും രവിയെയും മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോളിതാ ആ പഴയകാലത്തെ ഓർമ്മകൽ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുരേഷ് ​ഗോപി പാടിയ ഒരു തെലിങ്ക് ​ഗാനം ജയറാം അനുകരിക്കുന്ന വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറലായ വിഡിയോയും കമന്റിൽ മുഴുവൻ ഡെന്നീസിന്റെയും രവിയുടെയും ചർച്ചയാണ്.

"എഴുന്നേറ്റു നിന്നു കേട്ടു എന്നാണ് രമേഷ് പിഷാരടിയുടെ കമന്റ്". "സമ്മർ ഇൻ ബത്ലഹേം 2 വരുന്നു..." എന്ന് പ്രവചിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. "ലെ ഡെന്നിസ്: ഇതിലും നല്ലത് നീ എന്നെ ബ്ലഡ് തന്ന് രക്ഷിക്കണ്ടാരുന്നു", "ഡെന്നിസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു", "അന്ന് ആക്‌സിഡന്റ് ആയി കിടന്ന രവിയെ എടുത്ത് നാല് കുപ്പി ബ്ലഡ് കൊടുത്ത ഒരേ ഒരു തെറ്റേ ഞാൻ ചെയ്തുള്ളു" എന്നിങ്ങനെ നിറയും ഡെന്നിസ്-രവി ഫാൻസിന്റെ കമന്റുകൾ. 

അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ അല്ലു അർജുന്റെ തെലുങ്ക് ചിത്രം 'അല വൈകുണ്ഡപുരമുലോ'യിലെ ഹിറ്റ് ​ഗാനം സുരേഷ് ​ഗോപി ആലപിച്ചതാണ് ജയറാം അനുകരിച്ചത്. ഈ സിനിമയിൽ ജയറാം ഒരു സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.'ജസ്റ്റ് ഫോർ ഫൺ' എന്ന ക്യാപ്ഷനോടെ സുരേഷ് ഗോപിയെ ടാ​ഗ് ചെയ്താണ് താരം വിഡിയോ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com