എഎസ്ഐ ജോർജ് മാർട്ടിനും ടീമും എത്തുന്നു; കണ്ണൂർ സ്ക്വാഡ് റിലീസ് തിയതി പ്രഖ്യാപിച്ചു

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്
എഎസ്ഐ ജോർജ് മാർട്ടിനും ടീമും എത്തുന്നു; കണ്ണൂർ സ്ക്വാഡ് റിലീസ് തിയതി പ്രഖ്യാപിച്ചു
Updated on
1 min read

മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കണ്ണൂർ സ്ക്വാഡിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

പൊലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. 

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്‌ക്വാഡ് ട്രെയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com