'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍...എന്‍ ഗുണം കൊണ്ട എന്‍ ഉലഗ്'; പിറന്നാൾ ആഘോഷമാക്കി നയൻസും വിക്കിയും, ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്ക് | Published: 27th September 2023 12:07 PM |
Last Updated: 27th September 2023 12:07 PM | A+A A- |

വിഘ്നേശ് ശിവനും നയൻതാരയും മക്കൾ ഉയിരിനും ഉലകിനുനൊപ്പം/ ഇൻസ്റ്റഗ്രാം
ഉയിരിന്റെ ഉലകത്തിന്റെയും ഒന്നാം പിറന്നാൾ ആഘോഷിച്ച് വിഘ്നേശ് ശിവനും നയൻതാരയും. മലേഷ്യയിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍.., എന്‍ ഗുണം കൊണ്ട എന്‍ ഉലഗ്.( ഈ വരികൾ ഞങ്ങളുടെ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്യാൻ വളരെക്കാലം കാത്തിരുന്നു. വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്തത്ര അപ്പയും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നു. ജന്മദിനാശംസകൾ എന്റെ രണ്ട് മക്കൾക്കും. ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും സന്തോഷം നൽകിയതിനും നന്ദി'- എന്ന കുറിപ്പോടെയാണ് വിഘ്‌നേശ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സെപ്തംബർ 26 നായിരുന്നു ഉയിരിനും ഉലകത്തിനും ഒരുവയസ് പൂർത്തിയായത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം. 2022 ഒക്ടോബറിലാണ് വാടക ഗർഭധാരണത്തിലൂടെ ഇരട്ടകളുടെ ജനനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അവൾ നഴ്‌സാണ്, ഒരു കുഞ്ഞിന്റെ അമ്മയും, എന്റെ അച്ഛനെ പറഞ്ഞു'; സൈബർ ബുള്ളിയിങ്ങിനെതിരെ സുപ്രിയ മേനോൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ