

പുതിയ സിനിമ ചിറ്റായുടെ പ്രമോഷനുവേണ്ടി ബംഗളൂരുവിൽ എത്തിയ നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം. കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ടാണ് താരത്തിനു നേരെ പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളുമായി പരിപാടിയിലേക്ക് ഒരു സംഘം കടന്നുവരുകയായിരുന്നു. തുടർന്ന് താരം വേദി വിട്ടു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ബംഗളൂരു മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം. ഇന്ന് റിലീസ് ചെയ്ത ചിക്കു സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിനായാണ് താരം എത്തിയത്. സിദ്ധാർത്ഥ് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ പരിപാടിയിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. പരിപാടി നിർത്താൻ അവർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സംസാരിക്കാൻ താരം ശ്രമിച്ചു. എന്നാൽ കാവേരി പ്രശ്നത്തിന് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കണം എന്നാണ് ആവശ്യപ്പെടുകയായിരുന്നു. മുദ്രാവാക്യം തുടർന്നതോടെ മാധ്യമ പ്രവർത്തകരോടും നന്ദി പറഞ്ഞ സിദ്ധാർത്ഥ് വേദി വിട്ടു.
കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വിധ കന്നട അനുകൂല-കർഷക സംഘടനകൾ സെപ്റ്റംബർ 29ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനംചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates