'ഒന്നും മറന്നിട്ടില്ല, അനുഭവങ്ങൾ കൂടുതൽ കരുത്തു പകരും'; മകൾ മരിച്ച് 10-ാം ദിവസം സിനിമ പ്രമോഷനുമായി വിജയ് ആന്റണി

ജീവിതത്തിൽ അത്രയും തീവ്രമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ അത്  ചിന്തകളെയും മനസിനെയും കൂടുതൽ ശക്തമാക്കുമെന്ന് വിജയ് ആന്റണി
വിജയ് ആന്റണി 'രത്തം' ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ/ എക്‌സ്
വിജയ് ആന്റണി 'രത്തം' ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ/ എക്‌സ്

കൾ മീരയുടെ വേർപാടിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് നടൻ വിജയ് ആന്റണിയും കുടുംബവും. അതിനിടെയാണ് തന്റെ പുതിയ ചിത്രം രത്തത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്. രണ്ടാമത്തെ മകൾക്കൊപ്പമായിരുന്നു താരം എത്തിയത്. എന്നാൽ അഭിമുഖങ്ങളിൽ സ്വാകര്യ ജീവിതത്തെ കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം തയ്യാറിയില്ല.

എങ്ങനെ ഇത്രയും പോസിറ്റീവായി സംസാരിക്കാൻ കഴിയുന്നു എന്ന ചോദ്യത്തിന് 'പ്ലാൻ ചെയ്യുന്ന പോലെ ഒന്നും സംഭവിക്കുന്നില്ല. 
ജീവിതത്തിൽ അത്രയും തീവ്രമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാൻ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസിനെയും കൂടുതൽ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സ്വകാര്യ ജീവിതത്തിലെ നഷ്ടം ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്‌ക്ക് കിട്ടേണ്ട പ്രമോഷനെ ബാധിക്കരുതെന്ന ചിന്തയിലാകാം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും ഇതിനെയാണ് 'പ്രഫഷനലിസം' എന്ന് പറയുന്നെന്നും ചിത്രത്തിന്റെ നിർമാതാവ് ധനഞ്ജയൻ പറയുന്നു. താരത്തെ പിന്തുണച്ച് സഹപ്രവർത്തകരും ആരാധകരും രം​ഗത്തെത്തി. 16കാരിയായ മകളെ സെപ്റ്റംബർ 19നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് നി​ഗമനം.  

ഒക്ടോബർ ആറിനാണ് ‘രത്തം’ റിലീസിനെത്തുന്നത്. സിഎസ് അമുദനാണ് സംവിധാനം.  ആർഡിഎക്സ് സിനിമയിലെ നായിക മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com