
മുംബൈ: അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് വന്നതിന് പിറ്റേദിവസം ഷൂട്ടിങ് തുടങ്ങി ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. തന്റെ പുതിയ ചിത്രമായ 'ആങ്കോങ് കി ഗുസ്തഖിയാന്റെ' ഷൂട്ടിനായി വിക്രാന്ത് സെറ്റിലെത്തി. ഷനായ കപൂറിനൊപ്പം മ്യൂസിക്കര്‍ ലവ് സ്‌റ്റോറിയില്‍ അഭിനയിക്കാന്‍ വിക്രാന്ത് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സമൂഹമാധ്യമ കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അഭിനയം നിര്‍ത്തുന്നില്ലെന്നും ഒരിടവേള എടുക്കുന്നു എന്നാണ് പറഞ്ഞതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിസിമയില്‍ വീണ്ടും സജീവമാകുകയാണ് വിക്രാന്ത് മാസി. തന്റെ അടുത്ത ചിത്രമായ 'ആങ്കോങ് കി ഗുസ്തഖിയാന്റെ' ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
മിനി ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് സിങ്ങാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്രാന്ത്, ഷനായ കപൂര്‍, ആരുഷി നിഷാങ്ക് എന്നിവരുമുണ്ട്. നിരഞ്ജന്‍ അയ്യങ്കാര്‍, മാന്‍സി ബഗ്‌ല എന്നിവരുടെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈ, മുസ്സൂറി, ഡെറാഡൂണ്‍, യൂറോപ്പ് എന്നിവിടങ്ങളിലാണ് നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക