പുതുവർഷത്തിൽ പ്രേക്ഷകർക്ക് സർപ്രൈസുമായി വിജയ്; ദളപതി 69 അപ്ഡേറ്റ്

ചിത്രത്തിൽ വിജയ് ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുകയെന്നാണ് വിവരം.
Thalapathy 69
ദളപതി 69എക്സ്
Updated on
1 min read

വിജയ്‌യുടേതായി തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. മാസ് ആക്ഷൻ എൻ്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.

സംവിധായകൻ വിനോദും വിജയ്‌യും ചേർന്ന് ചിത്രത്തിന്റെ പേര് പുറത്തുവിടാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. അടുത്തവർഷം ജനുവരിയിൽ തന്നെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിൽ വിജയ് ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുകയെന്നാണ് വിവരം. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

ബാലകൃഷ്ണ, പൂജ ഹെ​ഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാ മണി, ഗൗതം വാസുദേവ് ​​മേനോൻ, നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസാണ് ദളപതി 69 നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com