'അതൊരു ദുഃസ്വപ്‌നം പോലെ കരുതുകയാണ്': സ്വകാര്യ വിഡിയോ ലീക്കായതില്‍ പ്രതികരിച്ച് നടി പ്രഗ്യ നഗ്ര

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ നദികളില്‍ സുന്ദരി യമുനയിലൂടെ ശ്രദ്ധനേടിയ താരമാണ് പ്രഗ്യ നഗ്ര
Pragya Nagra
പ്രഗ്യ നഗ്ര
Updated on
1 min read

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ നദികളില്‍ സുന്ദരി യമുനയിലൂടെ ശ്രദ്ധനേടിയ താരമാണ് പ്രഗ്യ നഗ്ര. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ സ്വകാര്യ വിഡിയോ അടുത്തിടെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കരുത്തയായി ഇരിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് നടി പറഞ്ഞത്.

ഞാന്‍ ഇപ്പോഴും ഇത് അംഗീകരിക്കാനായിട്ടില്ല. ഞാന്‍ ഉറക്കമുണരുമ്പോള്‍ അവസാനിക്കുന്ന ദുഃസ്വപ്‌നമാണ് ഇത് എന്നാണ് ഇപ്പോഴും കരുതുന്നത്. ആളുകളെ സഹായിക്കാനുള്ളതാണ് സാങ്കേതികവിദ്യ അല്ലാതെ ജീവിതം ദുഷ്‌കരമാക്കാനുള്ളതല്ല. അത്തരം എഐ ഉള്ളടക്കം സൃഷ്ടിച്ച് അത് ദുരുപയോഗം ചെയ്യുന്ന ദുഷ്ട മനസ്സുകളോടും അത് പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന ആളുകളോടും സഹതപിക്കാം! ഇതിലെല്ലാം ശക്തമായി നിലകൊള്ളാനാണ് ഞാന്‍ ശ്രമിച്ചത്, ഈ നിമിഷങ്ങളില്‍ എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു- പ്രഗ്യ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള നടിയാണ് പ്രഗ്യ. 2022ല്‍ തമിഴ് സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. തെലുങ്ക് ചിത്രം ലഗ്ഗമിലാണ് താരത്തെ അവസാനം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala
Baiju Santhosh
Kalabhavan Mani, Salim Kumar
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com