വലതുകാൽ വച്ച് വീട്ടിലേക്ക് കയറി താരിണി; സ്വാ​ഗതം ചെയ്ത് ജയറാമും പാർവതിയും

സെറ്റും മുണ്ടുമുടുത്ത് തനി മലയാളി പെൺകൊടിയായാണ് താരിണിയെ വിഡിയോയിൽ കാണാനാവുക.
Kalidas Jayaram Wedding
കാളിദാസ് ജയറാമും താരിണിയും
Updated on
1 min read

നടൻ കാളിദാസ് ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. വിവാഹത്തിന്റെ ഒരുക്കങ്ങൾ മുതൽ എല്ലാം ജയറാമും കുടുംബവും സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരിണി വലതു കാൽവച്ച് തങ്ങളുടെ വീട്ടിലേക്ക് കയറുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ജയറാം.

സെറ്റും മുണ്ടുമുടുത്ത് തനി മലയാളി പെൺകൊടിയായാണ് താരിണിയെ വിഡിയോയിൽ കാണാനാവുക. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ പച്ചകല്ലു പതിച്ച സിംപിൾ നെക്‌ലസും താലിമാലയുമായിരുന്നു താരിണിയുടെ ആഭരണങ്ങൾ. പേസ്റ്റൽ നിറത്തിലുള്ള ജുബ്ബയും കസവു മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്.

വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള സിൽവർ പ്ലേറ്റഡ് വാച്ചും സ്റ്റൈൽ ചെയ്തിരിക്കുന്നു. പാർവതി വിളക്ക് താരിണിക്ക് നൽകുന്നതും വലതു കാൽവച്ച് താരിണി വീട്ടിലേക്കു കയറുന്നതും വിഡിയോയിലുണ്ട്.

‘താരുവിന് വീട്ടിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് ജയറാം വിഡിയോ പങ്കുവച്ചത്. മനോഹരമായ വിഡിയോയ്ക്ക് ആരാധകരുടെ ഹൃദ്യമായ കമന്റുകളും എത്തി. ഞായറാഴ്ചയായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com